Saturday, January 20, 2007

സ് നേഹ ഗീതം

മനതാരിലൂയരുന്ന സ് നേഹ സം‌ഗീതം
നിനക്കായി ഞാ൯ കാത്തു വച്ചു
കാറ്റിലലിയും പ്രണയ സുഗന്ധം
നിന്നോടു മാത്രം ഞാ൯ പങ്കു വച്ചു
എന്നിട്ടു മറിയാഞ്ഞതെന്തെന്റെ
ഹൃദയ നൊമ്പരം നീയൊരുനാളൂം...
ഒരുപാടു ദൂരേയ്കു ഞാ൯ മാഞ്ഞു പോയാല്‍
‌വെറുതെയെങ്കിലുമോര്‍‌ക്കാ൯ മാത്രം...
ഞാനെ൯ കിനാക്കള്‍‌ നിനക്കായി കാഴ്ച് വച്ചു...
ഒരുപാടിഷ്ട്ത്തോടെ നിന്നെത്തേടി വന്ന
എന്നിലെ നനുത്ത സ് നേഹത്തിന്റെ
ഇതളുകളോരോന്നും...
നീ പറിച്ചെറിഞ്ഞതെന്തിനെ?
എ൯ മിഴികളിള്‍‌ നിന്നുതിരുന്ന
മിഴിനീര്‍ മുത്തുകള്‍‌...
നീ ഒപ്പിയെടുക്കാഞ്ഞതെന്തേ?
ആയിരം കാതങ്ങള്‍‌ക്കുമപ്പുറം
ഞാ൯ നിന്നെയോര്‍ത്തു കരയുമ്പോള്‍‌
നിന്‍‌ മനസ്സില്‍‌
ഒരിയക്കലെങ്കിലുമെന്‍‌ രൂപം
മിന്നിമറയുമോ?
മാഞ്ഞു മാഞ്ഞു പോകുമീ ജീവിതത്തില്‍
‌മായാതെ മറയാതെ വിടര്‍ന്നു നില്‍ക്കും
എന്‍‌ സ് നേഹം...
അറിയുമോ നീയെന്നെക്കിലുമൊരുനാള്‍?

4 comments:

Manju Nidish said...

സ് േനഹ ഗീതം
മനതാരിലൂയരുന്ന സ് നേഹ സം‌ഗീതം
നിനക്കായി ഞാ൯ കാത്തു വച്ചു
കാറ്റിലലിയും പ്രണയ സുഗന്ധം
നിന്നോടു മാത്രം ഞാ൯ പങ്കു വച്ചു
എന്നിട്ടു മറിയാഞ്ഞതെന്തെന്റെ
ഹൃദയ നൊമ്പരം നീയൊരുനാളൂം...

കുറുമാന്‍ said...

സ്നേഹ ഗീതം വായിച്ചു.

മഞ്ജുവിനു ബോലോകത്തിലേക്ക് സ്വാഗതം.

നിഷേധി said...

ആശംസകള്‍...

വികാരങ്ങള്‍ വാക്കുകലായപ്പോള്‍ തീവ്രത ഒട്ടും നഷ്ടപെടതെ പകര്‍ത്തിയിട്ടുണ്ട്...

നീളം ഇച്ചിരി കൂടിയൊ??

muruga selvan said...

hai manju. i am in your nearest state tamilnadu(near tuticorin). i dont understand about your article. please describe it in english. i am a maths teacher in ramnad